Site icon Fanport

U-20 ലോകകപ്പ്, ഉറുഗ്വേയെ പുറത്താക്കി ഇക്വഡോർ ക്വാർട്ടറിൽ

അണ്ടർ 20 ലോകകപ്പിൽ നിന്ന് ഉറുഗ്വേ പുറത്ത്. ഉറുഗ്വേയെ തകർത്ത് കൊണ്ട് ഇക്വഡോർ ആണ് ക്വാർട്ടറിൽ കടന്നത്. ഇന്ന് നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇക്വഡോറിന്റെ വിജയം. കളിയുടെ 11ആം മിനുട്ടിൽ ലീഡ് എടുത്ത ശേഷമായിരുന്നു ഉറുഗ്വേയുടെ തകർച്ച. രണ്ട് പെനാൾട്ടികളും ഒരു ചുവപ്പ് കാർഡുമാണ് ഉറുഗ്വേ ഇന്ന് വഴങ്ങിയത്.

അല്വരാഡോ, ക്യുന്റേരോ, പ്ലാറ്റ എന്നിവർ ഇക്വഡോറിന് വേണ്ടി ഗോൾ നേടി. മെൻഡസ് ആണ് കളിയുടെ 83ആം മിനുട്ടിൽ ചുവപ്പ് കാർഡു വാങ്ങി കളം വിട്ടത്. ഹാൻഡ് ബോളിനായിരുന്നു മെൻഡസിന് ചുവപ്പ് കിട്ടിയത്. ഇക്വഡോർ ഇതാദ്യമായാണ് അണ്ടർ 20 ലോകകപ്പ് ക്വാർട്ടറിൽ എത്തുന്നത്. ഫ്രാൻസും അമേരിക്കയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഇക്വഡോർ നേരിടുക.

Exit mobile version