ഹാൻസന് ഹാട്രിക്ക്, U-17 ലോകകപ്പിൽ നെതർലന്റ്സ് ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ നെതർലന്റ്സ് ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ നൈജീരിയയെ തോൽപ്പിച്ച് കൊണ്ടായിരുന്നു നെതർലന്റ്സിന്റെ ക്വാർട്ടർ പ്രവേശനം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു നെതർലന്റ്സ് വിജയം. നെതർലന്റ്സിന്റെ മൂന്നു ഗോളുകളും നേടിയത് ഹാൻസൻ ആയിരുന്നു. 5, 15, 80 മിനുട്ടുകളിൽ ആയിരുന്നു ഹാൻസന്റെ ഗോളുകൾ. നൈജീരിയക്ക് വേണ്ടി ഒലുസെഗൺ ഗോൾ നേടി.

ഇന്ന് നടന്ന മറ്റൊരു പ്രീക്വാർട്ടർ പോരാട്ടത്തിൽ കൊറിയ അംഗോളയെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊറിയയുടെ വിജയം. കൊറിയക്ക് വേണ്ടി കളിയുടെ 33ആം മിനുട്ടിൽ എം എസ് ചോയ് ആണ് ഗോൾ നേടിയത്.