ഇന്ത്യയ്ക്ക് ലോകകപ്പ് കടുത്തതാകും, ആദ്യ മത്സരം യു എസ് എക്കെതിരെ

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ കുട്ടികളെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം. ഇന്ന് നടന്ന ഡ്രോയിൽ ഇന്ത്യൻ ടീമുൾപ്പെടുന്ന ഗ്രൂപ്പിൽ ഇന്ത്യയോടൊപ്പം ഉള്ളവരെല്ലാം കരുത്തർ. എ ഗ്രൂപ്പിൽ യു എസ് എയും, ഘാനയും കൊളംബിയയുമാണ് ഇന്ത്യയുടെ ഒപ്പം ഉള്ളത്. ഒക്ടോബർ ആറിനാകും ഇന്ത്യയുടെ ആദ്യ മത്സരം.

ഡെൽഹിയിൽ വെച്ചാണ് ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് എയുടെ മത്സരങ്ങളൊക്കെ നടക്കുന്നത്. ഒക്ടോബർ 6ന് രാത്രി 8 മണിക്ക് യു എസ് എയ്ക്കെതിരെ ആണ് ഇന്ത്യ ആദ്യമായി ഇറങ്ങുക. ഒക്ടോബർ 9ന് കൊളംബിയയുമായും ഒക്ടോബർ 12ന് ഘാനയോടുമാണ് ഇന്ത്യയുടെ മറ്റു ഗ്രൂപ്പ് മത്സരങ്ങൾ.

ഇന്ത്യൻ താരങ്ങൾക്ക് കടുത്ത പരീക്ഷണം തന്നെ ആണെങ്കിലും സ്വന്തം രാജ്യത്ത് നടക്കുന്ന ആദ്യ ടൂർണമെന്റിൽ ഇന്ത്യയുടെ അഭിമാനം കുട്ടികൾ ഉയർത്തിപ്പിടിക്കും എന്നു തന്നെയാണ് ആരാധകർ കരുതുന്നത്. ആഫ്രിക്കൻ വമ്പന്മാരായ ഘാനയേയും ലാറ്റിനമേരിക്കൻ ശക്തിയായ കൊളംബിയയേയുമൊക്കെ കടന്ന് ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോവുക പ്രയാസമായിരിക്കും എങ്കിലും ഇന്ത്യ പ്രതീക്ഷ കൈവിടുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial