ഇറ്റലിയെ തോൽപ്പിച്ച് ബ്രസീൽ സെമി ഫൈനലിൽ

അണ്ടർ 17 ലോകകപ്പിൽ ബ്രസീൽ സെമി ഫൈനലിൽ. ആതിഥേയർ കൂടിയായ ബ്രസീൽ ഇന്ന് കരുത്തരായ ഇറ്റലിയെ ആണ് മുട്ടുകുത്തിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. ആദ്യ പകുതിയിലാണ് ബ്രസീലിന്റെ രണ്ടു ഗോളുകളും പിറന്നത്. കളിയുടെ തുടക്കത്തിൽ ആറാം മിനുട്ടിൽ പാട്രിക് ആണ് ആദ്യ ഗോൾ നേടുന്നത്.

മത്സരത്തിന്റെ 40ആം മിനുട്ടിൽ പെഗ്ലോ ആണ് ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത്. സെമി ഫൈനലിൽ ഫ്രാൻസ് ആകും ബ്രസീലിന്റെ എതിരാളികൾ. ക്വാർട്ടർ പോരാട്ടത്തിൽ സ്പെയിനിനെ നിശ്പ്രഭമാക്കിയാണ് ഫ്രാൻസ് ക്വാർട്ടറിൽ എത്തിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം.