ടുണീഷ്യ ഗോൾകീപ്പർ റഷ്യയിൽ നിന്ന് മടങ്ങുന്നു

- Advertisement -

ടുണീഷ്യൻ ഗോൾകീപ്പർ മൗസ് ഹസന് ഇനി ലോകകപ്പ് മത്സരങ്ങൾ കളിക്കാനാകില്ല. ടുണീഷ്യയുടെ ആദ്യ മത്സരത്തിൽ തോളിന് പരിക്കേറ്റ ഹസനെ കൂടുതൽ ചികിത്സയ്ക്കായി ഫ്രാൻസിലെ ഹസന്റെ ക്ലബായ ചാറ്റരോക്സിലേക്ക് അയക്കാൻ ടുണീഷ്യ തീരുമനിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ഹസന് ആദ്യ മിനുട്ടുകളിൽ തന്നെ പരിക്കേറ്റിരുന്നു.

ലിംഗാർഡിന്റെ ഒരു മുന്നേറ്റം തടയുന്നതിനിടെ ആയിരുന്നു ഹസന്റെ പരിക്ക്. ആദ്യം പരിക്ക് അവഗണിച്ച് ഹസൻ കളിച്ചു എങ്കിലും ആദ്യ ഗോൾ വഴങ്ങിയതിന് ശേഷം 16ആം മിനുട്ടിൽ ഹസൻ കളം വിടാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ 16 മിനുട്ടിൽ തന്നെ രണ്ട് മികച്ച സേവുകൾ ഹസൻ നടത്തിയിരുന്നു. ഫറൂക് ബിൻ മുസ്തഫയാകും ഇനി ടുണീഷ്യയുടെ വല ലോകകപ്പിൽ കാക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement