
ലോകകപ്പിൽ പനാമകെതിരെ ട്യുണീഷ്യക്ക് ജയം. 2-1 നാണ് ആഫ്രിക്കൻ ടീം ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ പിറകിൽ പോയ ടുണീഷ്യ രണ്ടാം പകുതിയിൽ നടത്തിയ മികച്ച തിരിച്ചു വരവോടെയാണ് ജയം സ്വന്തമാക്കിയത്.
ആദ്യ പകുതിയിലും ടുണീഷ്യ വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും ടുണീഷ്യ നിർഭാഗ്യം കൊണ്ട് പിറകിൽ പോയി. 33 ആം മിനുട്ടിൽ യാസിൻ മറിയ വഴങ്ങിയ സെൽഫ് ഗോളിൽ പനാമ ലീഡ് നേടുകയായിരുന്നു.
രണ്ടാം പകുതിയിൽ പക്ഷെ ടുണീഷ്യ ഉയിർത്തെഴുന്നേറ്റു. 51 ആം മിനുട്ടിൽ കസ്രിയുടെ പാസിൽ നിന്ന് ബെൻ യൂസഫ് ട്യുണീഷ്യക്ക് സമനില ഗോൾ നേടി. 66 ആം മിനുട്ടിൽ കസ്രിയുടെ ഗോളോടെ ടുണീഷ്യ തിരിച്ചു വരവ് പൂർത്തിയാക്കി.
ടുണീഷ്യ ജയത്തോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. അഭിമാന ജയത്തോടെ ലോകകപ്പിന് വിട പറയാൻ അവർക്കായപ്പോൾ പനാമ മടങ്ങുന്നത് ഒരു പോയിന്റ് പോലും ഇല്ലാതെയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
