ലോകകപ്പ് ഒരുക്കം; ജപ്പാന് വീണ്ടും തോൽവി

- Advertisement -

ലോകകപ്പിന് ഒരുങ്ങുന്ന ജപ്പാന് വീണ്ടും പരാജയം. ഇന്ന് സ്വിറ്റ്സർലാന്റ് ആണ് ജപ്പാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. സ്വിറ്റ്സർലാന്റിനായി ആദ്യ പകുതിയിൽ എസി മിലാൻ താരം റിക്കാർഡോ റോഡ്രിഗസും രണ്ടാം പകുതിയിൽ ബെൻഫിക താരം സെഫ്രോവിചുമാണ് ഗോളുകൾ നേടിയത്. പുതിയ പരിശീലകൻ നിഷിനോയുടെ കീഴിൽ ഇനിയും താളം കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് ജപ്പാൻ.

ഇന്ന് ഹോണ്ടയെ പോലെ പരിചയസമ്പത്തുള്ള താരങ്ങൾ ആദ്യ ഇലവനിൽ ഇറങ്ങിയിട്ടും ജപ്പാന് രക്ഷയുണ്ടായില്ല. ജപ്പാന് ജയമില്ലാത്ത തുടർച്ചയായ ആറാം മത്സരമായിരുന്നു ഇത്. ലോകകപ്പിന് മുമ്പായി പരാഗ്വേയ്ക്ക് എതിരെ ഒരു സൗഹൃദ മത്സരം കൂടെ ജപ്പാൻ കളിക്കും. സ്വിറ്റ്സർലാന്റ് ഇനി ലോകകപ്പിന് മുമ്പ് സൗഹൃദമത്സരം കളിക്കുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement