നോകൗട്ട് ഉറപ്പിക്കാൻ സ്വിസ്സ്, അഭിമാന ജയം തേടി കോസ്റ്റാറിക്ക

- Advertisement -

ലോകകപ്പ് ഗ്രൂപ്പ് ഇ യിൽ ഇന്ന് സ്വിസ്സർലാൻഡ് കോസ്റ്റാറിക്കയെ നേരിടും. സെർബിയയുടെ ബ്രസീലുമായുള്ള ഫലത്തേക്കാൾ മികച്ച ഫലം നേടാനായാൽ സ്വിസ് ടീമിന് പ്രീ ക്വാർട്ടർ സാധ്യത ഉറപ്പാക്കും.

സെർബിയകെതിരെ അവസാന നിമിഷത്തിൽ ജയം കണ്ട സ്വിസ് ടീമിന് നിലവിൽ ബ്രസീലിനൊപ്പം 4 പോയിന്റുണ്ട്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ കോസ്റ്ററിക അഭിമാന ജയം നേടി റഷ്യയോട് വിട പറയാനാകും ലക്ഷ്യമിടുക.

വിവാദ ഗോൾ ആഘോഷത്തിന്റെ പേരിൽ ശകീരി, ചാക്ക എന്നിവർക്ക് സസ്പെൻഷൻ ഇല്ലാതെ രക്ഷപ്പെട്ടത് സ്വിസ് ടീമിന് ആശ്വാസമാകും. പ്രത്യേകിച് സ്വിസ് ആക്രമണത്തിന്റെ ചുക്കാൻ പിടിക്കുന്ന ശകീരിക്ക്.

ഇന്ന് ജയിക്കാനായാൽ 1954 ന് ശേഷം ആദ്യമായി ലോകകപ്പ് നോകൗട്ട് റൌണ്ട് ഉറപ്പിക്കാൻ സ്വിസ് ടീമിനാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement