തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ രഹിത സമനില വഴങ്ങി സ്വീഡൻ

- Advertisement -

സ്വീഡന്റെ മുന്നേറ്റ നിര ഗോൾ കണ്ടെത്താൻ വിഷമിച്ച മത്സരത്തിൽ സ്വീഡനെ ഗോൾ രഹിത സമനിലയിൽ തളച്ച് പെറു. ലോകകപ്പിന് മുൻപുള്ള അവസാന പരിശീലന മത്സരത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സ്വീഡൻ ഗോൾ നേടാൻ മറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡെന്മാർക്കിനെതിരെയും സ്വീഡൻ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു.

ഇന്ന് നടന്ന മത്സരത്തിൽ സ്വീഡന്റെ സെബാസ്റ്റ്യൻ ലാർസൺരാജ്യത്തിന് വേണ്ടി 100 മത്സരങ്ങൾ എന്ന നാഴികക്കല്ല് പൂർത്തിയാക്കി. ജൂൺ 18ന് സൗത്ത് കൊറിയക്കെതിരെയാണ് റഷ്യയിൽ സ്വീഡന്റെ ആദ്യ മത്സരം. ഗ്രൂപ്പ് എഫ്ൽ സൗത്ത് കൊറിയക്കൊപ്പം ജർമനിയും മെക്സിക്കോയുമാണ് സ്വീഡന്റെ എതിരാളികൾ. ഗ്രൂപ്പ് സിയിൽ പെറുവിന്റെ എതിരാളികൾ ഡെന്മാർക്കും ഫ്രാൻസും ഓസ്ട്രേലിയയുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement