Site icon Fanport

സ്വീഡിഷ് ജേഴ്സിയിലേക്കുള്ള തിരിച്ചുവരവിൽ അസിസ്റ്റുമായി ഇബ്രഹിമോവിച്

5 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ദേശീയ ടീം ജേഴ്സിയിൽ തിരികെ എത്തിയ സ്ലാട്ടാൻ ഇബ്രാഹിമോവിച് തിരിച്ചുവരവിൽ അസിസ്റ്റുമായി തിളങ്ങി. ഇന്നലെ ലോകകപ്പ് യോഗ്യത മത്സരത്തിൽ ജോർജിയയെ നേരിട്ട സ്വീഡൻ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയിച്ചത്. ആ ഒരു ഗോൾ ഒരുക്കിയത് ഇബ്രഹിമോവിച് ആയിരുന്നു. 35ആം മിനുട്ടിൽ ക്ലേസൺ നേടിയ ഗോൾ ആണ് ഇബ്രഹിമോവിച് ഒരുക്കിയത്.

ഈ ഒരു ഗോളിന്റെ ബലത്തിൽ ഗ്രൂപ്പ് ബിയിൽ വിജയത്തോടെ തുടങ്ങാൻ സ്വീഡനായി. ഇന്നലെ കളത്തിൽ ഇറങ്ങിയതോടെ സ്വീഡനായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായും ഇബ്രഹിമവിച് മാറി. തോമസ് റെവലിയുടെ റെക്കോർഡ് ആണ് ഇബ്രാഹിമോവിച് മറികടന്നത്. അടുത്ത മത്സരത്തിൽ കൊസോവോയെ ആണ് സ്വീഡൻ നേരിടുക.

Exit mobile version