
ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് ഫുട്ബോൾ ലോകം സാക്ഷിയാവുക മൂന്നു സൂപ്പർ പോരാട്ടങ്ങൾക്ക്. സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയും ലൂയിസ് സുവാരസും മുഹമ്മദ് സലായും ഇന്ന് കളത്തിൽ ഇറങ്ങും. ഗ്രൂപ്പ് ബിയിൽ രണ്ടു മത്സരങ്ങളും ഗ്രൂപ്പ് എ യിൽ ഒരു മത്സരവുമാണ് നടക്കുക.
ഇന്ത്യൻ സമയം അഞ്ചരയ്ക്ക് ഏക്തറിന്ബര്ഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ ഈജിപ്തിനെ ഉറുഗ്വേ നേരിടും. ഗ്രൂപ്പ് എയിലെ ഇന്നത്തെ ഏക മത്സരമാണിത്. സ്റ്റാർട്ടിങ് ഇലവനിൽ സലാ ഇല്ലെങ്കിലും സുവാരസും കവാനിയും അടങ്ങുന്ന ലോകോത്തര ആക്രമണ നിരയോടാണ് ഈജിപ്ത് ഏറ്റുമുട്ടുന്നത്.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരം മൊറോക്കോയും ഇറാനും തമ്മിലാണ്. ഇന്ത്യൻ സമയം എട്ടരയ്ക്കാണ് സെന്റ് പീറ്റേഴ്ബർഗിൽ ഈ മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം 11 .30 നാണു ഫുട്ബോൾ ആരാധകരെല്ലാം കാത്തിരിക്കുന്ന പോരാട്ടം നടക്കുക. ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിൻ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലുമായിട്ടാണ് ഏറ്റുമുട്ടുക. സച്ചി സ്റ്റേഡിയത്തിൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ റഷ്യൻ ലോകകപ്പിനായി ഇന്ന് ആദ്യമായിട്ടിറങ്ങും. മികച്ചോരു മത്സരത്തിനായാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
