നൂറാം മത്സരത്തിൽ റെക്കോർഡിട്ട് സുവാരസ്

- Advertisement -

തന്റെ നൂറാം രാജ്യാന്തര മത്സരത്തിൽ ഗോൾ നേടി ലൂയിസ് സുവാരസ് സൃഷ്ടിച്ചത് പുതിയ ഉറുഗ്വേ ലോകകപ്പ് റെക്കോർഡ്. സൗദിക്ക് എതിരായ വിജയ ഗോളോടെ 3 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ ഉറുഗ്വേ താരമെന്ന റെക്കോർഡാണ് ലൂയിസ് സുവാരസ് സ്വന്തം പേരിലാക്കിയത്.

ഉറുഗ്വേ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ സുവാരസ് 2010 ൽ സൗത്ത് ആഫ്രിക്ക ലോകകപ്പിൽ 3 ഗോളുകൾ നേടി, 2014 ൽ ബ്രസീലിൽ 2 ഗോളുകളും നേടി. സൗദിക്ക് എതിരെ വിജയ ഗോൾ നേടിയ സുവാരസ് കരിയറിൽ ഇതുവരെ 52 ഗോളുകൾ നേടിയിട്ടുണ്ട്. ഉറുഗ്വേ ചരിത്രത്തിൽ മറ്റൊരു കളിക്കാരനും ഇത്ര ഗോളുകൾ നേടിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement