ആദ്യ മത്സരത്തിൽ പോഗ്ബ ടീമിൽ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ച് ദെഷാംപ്‌സ്

റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ഫ്രാൻസിന്റെ ആദ്യ മത്സരമായ ഓസ്ട്രേലിയക്കെതിരെ പോൾ പോഗ്ബ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്ന് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്‌സ്.  മാത്രവുമല്ല കഴിഞ്ഞ മത്സരത്തിൽ തലക്ക് പരിക്കേറ്റ ചെൽസി സ്‌ട്രൈക്കർ ജിറൂദ് മത്സരത്തിനു തയ്യാറാണെന്നും ഫ്രാൻസ് പരിശീലകൻ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഇറ്റലിക്കെതിരായ സൗഹൃദ മത്സരത്തിലെ മോശം പ്രകടനത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബയെ സ്വന്തം കാണികൾ തന്നെ കൂവിയിരുന്നു. ഇതിനു പിന്നാലെയാണ് താരം ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം നേടുമെന്ന് പരിശീലകൻ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം യു.എസ്.എക്കെതിരായ മത്സരത്തിലും പോഗ്ബക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. ജൂൺ 16നാണ് ഫ്രാൻസിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial