മെക്സിക്കോ ടീം പ്രഖ്യാപിച്ചു, ചിച്ചാരിറ്റോ ടീമിൽ

- Advertisement -

ചിച്ചാരിറ്റോയെ ടീമിൽ ഉൾപ്പെടുത്തി ഹുവാൻ കാർലോസ് ഓസോറിയോ ലോകക്കപ്പിനുള്ള മെക്സിക്കൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 30കാരനായ ഹാവിയർ ഹെർണാണ്ടസിന്റെ മൂന്നാം ലോകക്കപ്പാണിത്. വെസ്റ്റ്ഹാം സ്ട്രൈക്കേറായ ഹെർണാണ്ടസ് മാത്രമാണ് മെക്സിക്കൻ സ്‌ക്വാഡിൽ ഉള്ള പ്രീമിയർ ലീഗ് താരം.

കഴിഞ്ഞ ലോകകപ്പിലെ ഹീറോ ആയിരുന്ന ഗില്ലർമോ ഒച്ചോ തന്നെയാണ് ഗോൾ കീപ്പർ. പോർച്ചുഗീസ് ചാമ്പ്യന്മാരായ പോർട്ടോയിൽ നിന്നും മൂന്നു പേർ ടീമിൽ ഇടം നേടി, പ്രതിരോധ നിര താരം ഡീഗോ റെയ്‌സ്, മധ്യനിര താരം ഹെക്റ്റർ ഹെരേര, മുന്നേറ്റ നിര താരം ജീസസ് മാന്വൽ കൊറോണ എന്നിവരാണ് പോർട്ടോയിൽ നിന്നും ലോകക്കപ്പിലേക്ക് മെക്സിക്കോയുടെ കൂടെ എത്തുന്നത്.

Goalkeepers: Guillermo Ochoa (Standard Liege), Alfredo Talavera (Toluca), Jesus Corona (Cruz Azul).

Defenders: Carlos Salcedo (Eintracht Frankfurt), Diego Reyes (Porto), Hector Moreno (Real Sociedad), Hugo Ayala (Tigres), Edson Alvarez (America), Jesus Gallardo (Monterrey), Miguel Layun (Sevilla).

Midfielders: Rafael Marquez (Atlas), Hector Herrera (Porto), Jonathan Dos Santos (LA Galaxy), Giovani Dos Santos (LA Galaxy), Andres Guardado (Real Betis), Marco Fabian (Eintracht Frankfurt).

Forwards: Javier Hernandez (West Ham), Raul Jimenez (Benfica), Oribe Peralta (America), Jesus Manuel Corona (Porto), Carlos Vela (Los Angeles FC), Javier Aquino (Tigres), Hirving Lozano (PSV Eindhoven).

മെക്സിക്കോയുടെ 16ആം ലോകക്കപ്പാണിത്, ഇതിൽ ആറു തവണയും മെക്സിക്കോ നോക്ക്ഔട്ട് റൗണ്ടിൽ എത്തിയിരുന്നു. ജൂൺ 17നു ജർമനിക്കെതിരെയാണ് മെക്സിക്കോയുടെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement