സ്‌ക്വാഡ് നമ്പറായി, പിക്‌ഫോർഡ് ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പർ

ലോകക്കപ്പിനുളള ഇംഗ്ലണ്ടിന്റെ സ്‌ക്വാഡ് നമ്പറുകളായി. ഫിഫക്ക് സമർപ്പിച്ച സ്‌ക്വാഡ് ലിസ്റ്റിൽ ഒന്നാം നമ്പർ ആയി തിരഞ്ഞെടുത്തിരിക്കുന്നത് എവർട്ടൻ ഗോൾ കീപ്പർ ജോർദാൻ പിക്‌ഫോർഡിനെ ആണ്. സഹ ഗോൾകീപ്പർമാരായ ജാക്ക് ബാറ്റ്‌ലാന്റിനു 13ആം നമ്പറും നിക് പോപ്പിന് 23ആം നമ്പറാണ് നൽകിയിരിക്കുന്നത്.

ഒന്നാം നമ്പർ ലഭിച്ചതിനാൽ പിക്‌ഫോർഡിനു തന്നെയായിരിക്കും ഗോൾ പോസ്റ്റിനു കീഴിൽ ആദ്യ ചാൻസ് വീഴുക എന്നാണ് കണക്കാക്കപ്പെടുന്നത്. ക്യാപ്റ്റൻ ഹരി കെയ്നു ഒമ്പതാം നമ്പർ ആണ് ലഭിച്ചിരിക്കുന്നത്. ടോട്ടൻഹാമിൽ പത്താം നമ്പർ ആണ് കെയ്ൻ ധരിക്കാറുള്ളത് എങ്കിലും ഇംഗ്ലണ്ടിൽ പത്താം നമ്പർ ലഭിച്ചിരിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ റഹിം സ്റ്റെർലിങ്ങിനാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജെസ്സെ ലിംഗാർഡ് ആണ് ഏഴാം നമ്പർ ജെഴ്സി അണിയുക. മർക്‌സ് റാഷ്‌ഫോർഡിനു മാഞ്ചസ്റ്റർ യുണൈറ്റഡിൽ അണിയുന്ന പത്തൊൻമ്പതാം നമ്പർ തന്നെയാണ് ലഭിരിക്കുന്നത്.

ഇംഗ്ലണ്ട് സ്‌ക്വാഡ്:
1. Jordan Pickford
2. Kyle Walker
3. Danny Rose
4. Eric Dier
5. John Stones
6. Harry Maguire
7. Jesse Lingard
8. Jordan Henderson
9. Harry Kane
10. Raheem Sterling
11. Jamie Vardy
12. Kieran Trippier
13. Jack Butland
14. Danny Welbeck
15. Gary Cahill
16. Phil Jones
17. Fabian Delph
18. Ashley Young
19. Marcus Rashford
20. Dele Alli
21. Ruben Loftus-Cheek
22. Trent Alexander-Arnold
23. Nick Pope

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial