പെറു അന്തിമ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു, വിലക്ക് ഇല്ലാത്ത ക്യാപ്റ്റൻ അകത്ത്!!

- Advertisement -

ലോകകപ്പിനായുള്ള 23 അംഗ അന്തിമ ടീമിനെ പെറു പ്രഖ്യാപിച്ചു. വിലക്കിന് താൽക്കാലിക ഇളവ് ലഭിച്ച ക്യാപ്റ്റൻ പോളോ ഗുറേറോയെ അവസാന 23ൽ പെറു ഉൾപ്പെടുത്തി. 22കാരനായ മിഡ്ഫീൽഡർ സെർജിയോ പെനയെ ഒഴിവാക്കിയാണ് അവസാന 23 അംഗ ടീമിലേക്ക് ഗുറേറോയെ ഉൾപ്പെടുത്തിയത്. വിലക്ക് മാറിയ ഗുറേറോ കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ഇരട്ട ഗോളുകൾ നേടിയിരുന്നു.

വാറ്റ്ഫോർഡിന്റെ സ്ട്രൈക്കർ ആൻഡ്രെ കരിലോയും ടീമിൽ ഉണ്ട്. കരിലോ മാത്രമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് പെറു ടീമിൽ ഉള്ളത്. ഓസ്ട്രേലിയ, ഫ്രാൻസ്, ഡെന്മാർക്ക് എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് പെറു.

Goalkeepers: Pedro Gallese (Veracruz), Carlos Caceda (Deportivo Municipal), Jose Carvallo (UTC).

Defenders: Aldo Corzo (Universitario), Luis Advincula (Lobos Buap), Christian Ramos (Veracruz), Miguel Araujo (Alianza Lima), Alberto Rodriguez (Atletico Junior), Anderson Santamaria (Puebla), Miguel Trauco (Flamengo), Nilson Loyola (Melgar).

Midfielders: Renato Tapia (Feyenoord), Pedro Aquino (Lobos Buap), Yoshimar Yotun (Orlando City), Paolo Hurtado (Vitoria Guimaraes), Christian Cueva (Sao Paulo), Edison Flores (Aalborg), Andy Polo (Portland Timbers), Wilder Cartagena (Veracruz).

Forwards: Andre Carrillo (Watford), Raul Ruidiaz (Morelia), Jefferson Farfan (Lokomotiv Moscow), Paolo Guerrero (Flamengo).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement