കൊളംബിയക്ക് തിരിച്ചടി; ഫാബ്രക്ക് ലോകകപ്പ് നഷ്ട്ടമാകും

കാൽമുട്ടിനേറ്റ പരിക്ക് കാരണം കൊളംബിയൻ പ്രതിരോധ താരം ഫ്രാങ്ക് ഫാബ്രക്ക് ലോകകപ്പ് നഷ്ട്ടമാകും.  കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. 27കാരനായ ഇടത് പ്രതിരോധ താരം ബൊക്ക ജൂനിയർസ് താരമാണ്. റയോ വല്ലകാനോയിൽ നിന്ന് ലോണിൽ ജിറോണയിലെത്തിയ ജൊഹാൻ മോഹിക്കയാവും താരത്തിന്റെ പകരക്കാരനായി കൊളംബിയ നിരയിൽ ആദ്യ പതിനൊന്നിൽ ഇടം പിടിക്കുക.

കൊളംബിയക്ക് വേണ്ടി 19 തവണ ബൂട്ട് കെട്ടിയിട്ടുള്ള താരമാണ് ഫാബ്ര.  ജൂൺ 19ന് ജപ്പാനെതിരെയാണ് കൊളംബിയയുടെ ആദ്യ ലോകകപ്പ് മത്സരം.  ജപ്പാനെ കൂടാതെ പോളണ്ടും സെനഗലുമാണ് ഗ്രൂപ്പിൽ കൊളംബിയയുടെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകുഞ്ഞ് ആരാധകന് ഓട്ടോഗ്രാഫ് നൽകി ക്രിസ്റ്റ്യാനോ റഷ്യയിലേക്ക് യാത്ര തിരിച്ചു
Next articleഅർസാനിക്ക് ആദ്യ ഗോൾ, ഓസ്ട്രേലിയക്ക് അവസാന നിമിഷം വിജയം