ഓസ്ട്രേലിയക്കെതിരെ ശക്തമായ ടീമിനെയിറക്കി ഫ്രാൻസ്

- Advertisement -

തങ്ങളുടെ റഷ്യയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ശക്തമായ ടീമിനെയിറക്കി ഫ്രാൻസ് പരിശീലകൻ ദെഷാംപ്‌സ്. മികച്ച താരങ്ങളായ ഗ്രീസ്മാൻ, എംബപ്പേ, പോഗ്ബ എന്നിവർ എല്ലാം ആദ്യ പതിനൊന്നിൽ സ്ഥാനം നേടിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന എംബപ്പേ ടീമിൽ ഇടം നേടിയെങ്കിലും സൗഹൃദ മത്സരത്തിൽ തലക്ക് പരിക്കേറ്റ ജിറൂദ് ആദ്യ പതിനൊന്നിൽ ഇടം നേടിയിട്ടില്ല.

ഓസ്ട്രലിയ നിരയിൽ വെറ്ററൻ താരം ടിം കാഹിൽ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചിട്ടില്ല. അതെ സമയം ജെഡിനാക്ക് ടീമിൽ തിരിച്ചെത്തുകയും ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിക്കുകയും ചെയ്യും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement