പ്രമുഖരെ പുറത്തിരുത്തി സാംപോളി, അർജന്റീന – ക്രോയേഷ്യ ടീം അറിയാം

ക്രോയേഷ്യക്കെതിരായ നിർണായക മത്സരത്തിൽ കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് 3 മാറ്റങ്ങളുമായി അർജന്റീന. കഴിഞ്ഞ ദിവസം ഫോം കണ്ടെടുക്കാൻ വിഷമിച്ച ഡി മരിയയെ മാറ്റി അക്യൂണ ഇടം നേടിയപ്പോൾ പ്രതിരോധ നിരയിൽ റോഹോക്ക് പകരം മെർകാഡോ ഇടം നേടി.  മധ്യ നിരയിൽ ബിഗിലക്ക് പകരം പെരസും ഇടം നേടിയിട്ടുണ്ട് .പ്രധാന താരങ്ങളെ പുറത്തിരുത്തിയാണ് കോച്ച് സാംപോളി ഇന്നത്തെ നിർണായക മത്സരത്തിൽ ടീമിനെയിറക്കിയിരിക്കുന്നത്. ദിബാല, ബനേഗ, പാവോൺ എന്നിവരെ ഒന്നും സാംപോളി ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മത്സരം സമനിലയിൽ കുടുങ്ങിയ അർജന്റീനക്ക് ഈ മത്സരം നിർണായകമാണ്.

ക്രോയേഷ്യ നിരയിൽ കഴിഞ്ഞ മത്സരം കളിച്ച ക്രമറിച്ചിന് പകരം മാഴ്‌സെലോ ബ്രോസോവിച്ച് ടീമിൽ ഇടം നേടി. കഴിഞ്ഞ മത്സരത്തിൽ നൈജീരിയക്കെതിരെ മികച്ച വിജയം നേടിയാണ് ക്രോയേഷ്യ അർജന്റീനയെ നേരിടാനിറങ്ങുന്നത്.

Argentina: Caballero, Mercado, Tagliafico, Otamendi, Salvio, Acuna, Meza, Mascherano, Perez, Messi (c), Aguero

Croatia: Subasic, Vrsaljko, Strinic, Lovren, Vida, Modric (c), Rakitic, Brozovic, Perisic, Rebic, Mandzukic

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയ്ക്കെതിരെയുള്ള അയര്‍ലണ്ട് ടി20 ടീമിനെ പ്രഖ്യാപിച്ചു
Next articleചരിത്ര നേട്ടം സ്വന്തമാക്കി ലോറിസ്