പകരക്കാരനാവാൻ വിസമ്മതിച്ച താരത്തെ നാട്ടിലേക്കയച്ച് ക്രോയേഷ്യ

ക്രോയേഷ്യൻ ഫോർവേഡ് നിക്കോള കാലിനിച്ചിനെ പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ച് നാട്ടിലേക്ക് തിരിച്ചയതായി റിപ്പോർട്ടുകൾ. നൈജീരിയക്കെതിരായ മത്സരത്തിൽ പകരക്കരനായി ഇറങ്ങാൻ താരം വിസ്സമ്മതിച്ചതോടെയാണ് താരത്തെ ടീമിൽ നിന്ന് പുറത്താക്കിയത് എന്നാണ് റിപ്പോർട്ട്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങാൻ ചോദിച്ച സമയത്ത് പരിക്ക് ആണെന്ന് താരം പറഞ്ഞെന്ന് ക്രോയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരം ക്രോയേഷ്യയുടെ അവസാന നാല് മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു.

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഫോർവേഡ് ആയ മാൻസുകിച്ചിന് പകരം ഫോർവേഡ് അല്ലാത്ത മാർകോ ജാക്കയെ ആണ് ക്രോയേഷ്യ ഇറക്കിയത്. മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ക്രോയേഷ്യ വിജയിച്ചിരുന്നു. താരത്തെ ടീമിൽ നിന്ന് പുറത്താക്കിയതോടെ മാരിയോ മാൻസുകിച്ച് മാത്രമാവും ടീമിലെ സ്വാഭാവിക ഫോർവേഡ്.  ക്രോയേഷ്യൻ എഫ് എ ഇതിനോട് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ലെങ്കിലും പരിശീലകൻ ഇന്ന് പത്രക്കാരെ കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെഹ്റാമി, ബ്രസീലിനെ തടഞ്ഞ സ്വിസ് മധ്യനിരയുടെ കരുത്ത്
Next articleകൊറിയ-സ്വീഡൻ പോരാട്ടം, സ്റ്റാർട്ടിംഗ് ലൈനപ്പ് ഇങ്ങനെ