ബ്രസീല്‍-സ്വിറ്റ്സര്‍ലാണ്ട് ലൈനപ്പ്

ലോകകപ്പിലെ ബ്രസീല്‍ സ്വിറ്റ്സര്‍ലാണ്ട് മത്സരത്തിന്റെ ലൈനപ്പ് ആയി. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മ്മനിയോട് 7-1നു പരാജയം ഏറ്റുവാങ്ങിയ ശേഷം തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളുമായി ശക്തമായ നിരയുമാണ് ബ്രസീല്‍ ഇറങ്ങുന്നത്. മാര്‍സലോ നയിക്കുന്ന ടീമില്‍ ലോകത്തിലെ മികച്ച താരങ്ങളാണ് അണിനിരക്കുന്നത്. അതേ സമയം സ്വിറ്റ്സര്‍ലാണ്ടിനു വേണ്ടി ഷക്കീരിയും ജാക്കയും ബൂട്ട് കെട്ടുന്നുണ്ട്.

ബ്രസീല്‍: അലിസ്സണ്‍ ബെക്കര്‍, തിയാഗോ സില്‍വ, മിറാണ്ട, മാര്‍സെലോ, ഡാനിലോ, കസ്മീറോ, കുട്ടീഞ്ഞോ, പൊളീഞ്ഞോ, വില്ലിയന്‍, ഗബ്രിയേല്‍ ജീസസ്, നെയ്മര്‍ ജൂനിയര്‍

സ്വിറ്റ്സര്‍ലാണ്ട്: യാന്‍ സോമര്‍, ലിച്ച്സ്റ്റൈനര്‍, അകാന്‍ജി, റോഡ്രിഗസ്, സ്ഷാര്‍, ജാക്ക, ബെഹ്റാമി, സൂബര്‍, സെമൈലി, ഷക്കീരി, സെഫ്രോവിച്ച്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial