
ലോകക്കപ്പിനുള്ള ബെൽജിയത്തിന്റെ 23അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വെറ്ററൻ താരം വിൻസന്റ് കോമ്പനിയെയും ഉൾപ്പെടുത്തിയാണ് റോബർട്ടോ മാർട്ടിനസ് ടീമിനെ പ്രഖ്യാപിച്ചത്. പോർചുഗലിനെതിരായ സൗഹൃദ മത്സരത്തിനിടെയാണ് കോമ്പനിക്ക് പരിക്കേറ്റത്. കോമ്പനിയുടെ സാനിധ്യം നിർണായകമാണ് എന്നായിരുന്നു മാർട്ടിനെസ് പ്രതികരിച്ചത്.
🗒 This is our @FIFAWorldCup squad list !
Let’s go #REDTOGETHER to Russia ! 🇧🇪🔜 #WorldCup 🏆 pic.twitter.com/4FBWfiKZGJ
— Belgian Red Devils (@BelRedDevils) June 4, 2018
കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്ന 27അംഗ ടീമിൽ നിന്നുമാണ് മാർട്ടിനസ് 23 അംഗ ടീമിനെ തിരഞ്ഞെടുത്തത്. ക്രിസ്റ്റൽ പാലസിന്റെ ക്രിസ്റ്റ്യൻ ബെന്റകെ ആണ് ടീമിൽ നിന്നും പുറത്തായ പ്രമുഖ താരം. അതെ സമയം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അദ്നാൻ യാനുസായ് ടീമിൽ ഇടം നേടി. മുൻ നിരയിൽ റോമേലു ലുകാകുവും മിക്കി ബാത്ശുവായിയും മികച്ച ഫോമിലുള്ളതാണ് ബെന്റെകേക് തിരിച്ചടിയായത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial