നൈജീരിയക്കെതിരായ അർജന്റീനയുടെ സാധ്യത ടീമിനെ പുറത്ത് വിട്ട് സ്പാനിഷ് പത്രം

നൈജീരിയക്കെതിരായ നിർണായക മത്സരത്തിനുള്ള അർജന്റീന ടീമിലെ താരങ്ങളുടെ പേരുകൾ പുറത്ത് വിട്ട് സ്പാനിഷ് പത്രം. സ്പാനിഷ് പത്രമായ എ.എസ്സിന്റെ ഫോട്ടോഗ്രാഫർ സാംപോളിയുടെ കയിൽ ഉണ്ടായിരുന്ന പരിശീലന കുറിപ്പിന്റെ ഫോട്ടോ എടുത്തിരുന്നു.  അതിൽ നിന്നാണ് നൈജീരിയക്കെതിരെ കളിയ്ക്കാൻ പോവുന്ന 9 അർജന്റീന താരങ്ങളുടെ പേരു വിവരങ്ങൾ പത്രം പുറത്ത് വിട്ടത്.

എന്നാൽ പുറത്തു വിട്ട കളിക്കാരിൽ ആരാണ് അടുത്ത മത്സരത്തിലെ ഗോൾ കീപ്പർ എന്നത് ഉൾപെട്ടിട്ടില്ല. ക്രോയേഷ്യക്കെതിരെ മോശം പ്രകടനം കാഴ്ചവെച്ച ഗോൾ കീപ്പർ കബായെറോ അടുത്ത മത്സരത്തിൽ ടീമിൽ ഉണ്ടാവില്ലെന്നും സൂചനയുണ്ട്.  കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന മാർക്കോസ് റോഹോ, ഡി മരിയ, ഹിഗ്വയിൻ, ബെനേഗ എന്നിവർ എല്ലാം നൈജീരിയക്കെതിരെ ടീമിൽ ഇടം നേടുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്. ഒരു ഗോൾ കീപ്പറും ഒരു കളിക്കാരനും ഒഴികെയുള്ള ബാക്കി 9 പേരുകൾ സ്പാനിഷ് പത്രം പുറത്തു വിട്ടിട്ടുണ്ട്.

പത്രം പുറത്തുവിട്ട അർജന്റീന സാധ്യത ടീം : എഡുഅർഡോ സാൽവിയോ, മാർക്കോസ് റോഹോ, നിക്കോളാസ് ടാഗ്ലിയഫിക്കോ, ഹാവിയർ മഷ്‌ക്കരനോ, ഡി മരിയ, ഹിഗ്വയിൻ, എൻസോ പെരസ്, എവർ ബനേഗ, ലിയോണൽ മെസ്സി.

ചൊവ്വാഴ്ചയാണ് അർജന്റീനയുടെ അവസാന ഗ്രൂപ്പ് മത്സരം. നൈജീരിയക്കെതിരെ ജയിക്കുകയും ക്രോയേഷ്യ-ഐസ്ലാൻഡ് മത്സര ഫലം അനുകൂലമാവുകയും ആണെങ്കിൽ അർജന്റീനക്ക് അടുത്ത റൗണ്ടിൽ കടക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൂടുതൽ ടച്ചുകൾ, ക്രൂസിന് ജർമ്മൻ റെക്കോർഡ്
Next articleഅഞ്ചാം ഏകദിനം, ജയം നേടാനാകുമെന്ന് പറഞ്ഞ് ആഷ്ടണ്‍ അഗര്‍