പരിക്കേറ്റ ലാൻസീനിക്ക് പകരക്കാരനെ കണ്ടെത്തി അർജന്റീന

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റ ലോകകപ്പിൽ നിന്ന് പുറത്തായ ലാൻസീനിക്ക് പകരം എൻസോ പെരെസിനെ ടീമിൽ എടുത്ത് അർജന്റീന കോച്ച് സാംപോളി. ഇകാർഡിയും ഡിയേഗോ പെറോട്ടിയും ടീമിൽ ഇടം പിടിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും പരിചയ സമ്പന്നനായ എൻസോ പെരസ് അർജന്റീന ടീമിൽ ഇടം പിടിക്കുകയായിരുന്നു.

എൻസോ പെരസ് കഴിഞ്ഞ വർഷമാണ് വലൻസിയ വിട്ട് റിവർ പ്ലേറ്റിൽ എത്തിയത്. 2014 ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി ഫൈനൽ അടക്കം 3 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. അർജന്റീന ജേഴ്സിയിൽ താരം 22 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഈസ്റ്റ് ബംഗാളിൽ നിന്ന് ഡിഫൻഡറെ എത്തിച്ച് ഗോകുലം എഫ് സി
Next articleഹോസൂട്ടൻ ഇനി സ്പെയിനിൽ പന്തു തട്ടും