സ്‌പെയിൻ ഒറ്റക്കെട്ട് – ക്യാപ്റ്റൻ റാമോസ്

- Advertisement -

സ്പെയിൻ പരിശീലകൻ ഹുലെൻ ലോപെടെഗി പുറത്താക്കിയത് സ്പാനിഷ് ദേശീയ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്ന് ക്യാപ്റ്റൻ സെർജിയോ റാമോസ്. റയൽ മാഡ്രിഡ് പരിശീലകനായി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് ലോപെടെഗിയെ പുറത്താക്കാൻ സ്പെയിൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്. ലോകകപ്പിൽ ആദ്യ മത്സരത്തിന് തൊട്ട് മുൻപ് പരിശീലകനെ പുറത്താക്കിയത് സ്പെയിൻ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

ലോകകപ്പിന്റെ അവസരത്തിൽ റയലുമായി ചർച്ചകൾ നടത്തുകയും റയൽ അനവസരത്തിൽ ലോപെടെഗിയുടെ നിയമനം പ്രഖ്യാപിച്ചതിലും സ്പെയിൻ ഫുട്ബോൾ അസോസിയേഷനുള്ള അതൃപ്തിയാണ് ലോപെടെഗിയുടെ കസേര തെറിപ്പിച്ചത്. ഇതിനെ തുടർന്ന് സ്പാനിഷ് ദേശീയ ടീമിൽ പൊട്ടിത്തെറി ഉണ്ടായെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിനെയെല്ലാം കാറ്റിൽ പറത്തിയാണ് ദേശീയ ടീം ക്യാപ്റ്റൻ റാമോസിന്റെ പ്രസ്താവന വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement