ലോകകപ്പിനിടെ പരിശീലകനെ പുറത്താക്കി സ്പെയിൻ

- Advertisement -

സ്പെയിൻ പരിശീലകൻ ഹുലെൻ ലോപെടെഗി പുറത്ത്. റയൽ മാഡ്രിഡ് പരിശീലകനായി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് ലോപെടെഗിയെ പുറത്താക്കാൻ സ്പെയിൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്. ലോകകപ്പിൽ ആദ്യ മത്സരത്തിന് തൊട്ട് മുൻപ് പരിശീലകനെ പുറത്താക്കിയത് സ്പെയിൻ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

51 വയസുകാരനായ ലോപെടെഗിയെ സിദാന്റെ പിൻഗാമിയായി റയൽ 2 ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിച്ചത്. ലോകകപ്പിന് ശേഷം അദ്ദേഹം ചുമതലയേൽക്കും എന്നാണ് റയൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം സ്പെയിൻ ദേശീയ ടീമുമായി 2 വർഷത്തെ പുതിയ കരാർ ഒപ്പിട്ട ശേഷമാണ് അദ്ദേഹം പൊടുന്നനെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ചത്.

ലോകകപ്പിന്റെ അവസരത്തിൽ റയലുമായി ചർച്ചകൾ നടത്തുകയും റയൽ അനവസരത്തിൽ ലോപെടെഗിയുടെ നിയമനം പ്രഖ്യാപിച്ചതിലും സ്പെയിൻ ഫുട്ബോൾ അസോസിയേഷനുള്ള അതൃപ്തിയാണ് ലോപെടെഗിയുടെ കസേര തെറിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement