രണ്ട് മാറ്റങ്ങളുമായി സ്പെയിൻ, ലൈനപ്പ് അറിയാം

- Advertisement -

ഗ്രൂപ്പ് ബിയിലെ ഇന്നത്തെ രണ്ടാമത്തെ പോരാട്ടത്തിൽ സ്പെയിനും ഇറാനും ഏറ്റുമുട്ടുകയാണ്. രണ്ട് ടീമുകളും ഔദ്യോഗിക ടീം പ്രഖ്യാപനം നടത്തി. പോർച്ചുഗലിനെതിരായ ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് സ്പെയിൻ ഇന്ന് ഇറങ്ങുന്നത്. സ്പാനിഷ് നിരയിൽ നിന്ന് കോകെയും നാചോവും ബെഞ്ചിലേക്ക് പോയപ്പോൾ പകരക്കാരായി കാർവഹാലും ലുകാസ് വാസ്കാസും ടീമിൽ എത്തി. പരിക്കേറ്റ സെന്റർ ബാക്ക് ചെഷ്മി ഇല്ലാതെയാണ് ഇറാൻ ഇറങ്ങുന്നത്. ചെറിയ പരിക്കിന്റെ പിടിയിലായിരുന്ന ജഹൻബക്ഷ് ഇറാന്റെ ബെഞ്ചിലാണ് ഉള്ളത്.

സ്പെയിൻ: De Gea; Carvajal, Ramos, Piqué, Jordi Alba; Iniesta, Busquets, Isco; Lucas Vázquez, Diego Costa, Silva.

ഇറാൻ: XI #IRN vs España: Beiranvand; Hosseini, Pouraliganji, Ansarifard, Rezaiean, Hajsafi; Ebrahimi, Taremi, Ezzatolahi, Amiri; Azmoun.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement