ഡി ഹിയയെ സ്പെയിൻ ക്രൂശിക്കില്ല – ആസ്പസ്

- Advertisement -

പോർച്ചുഗലിനെതിരായ പിഴവുകളിൽ ഒരിക്കലും സ്‌പെയിൻ ഡി ഹിയയെ ക്രൂസിക്കില്ലെന്നു സ്പാനിഷ് താരം ലാഗോ ആസ്പസ്. പോർച്ചുഗലുമായുള്ള സ്പാനിഷ് പോരാട്ടം സമനിലയിലാണ് അവസാനിച്ചത്. റൊണാൾഡോ ഹാട്രിക് നേടിയ മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടുകയായിരുന്നു. സ്പെയന് വേണ്ടി ഡിയാഗോ കോസ്റ്റ ഇരട്ട ഗോളുകൾ നേടി.

മത്സരത്തിൽ ഡിഹെയയുടെ പിഴവുകൾ സ്പെയിനിനു വിനയാവുകയായിരുന്നു.ഡി ഹെയയുടെ പിഴവാണ് പോർച്ചുഗലിന്റെ രണ്ടാം ഗോളിലേക്ക് നയിച്ചത്. റൊണാൾഡോ എടുത്ത ഷോട്ട് ഡി ഹെയയുടെ കയ്യിൽ നിന്നും വഴുതി വലയിലേക്ക് എത്തുകയായിരുന്നു.

ഡി ഹിയ മികച്ച ഗോൾ കീപ്പറാണെന്നും ഒട്ടനവധി തവണ സ്പെയിനിനെ രക്ഷിച്ചത് ഡി ഹിയ ആണെന്നും ആസ്പസ് കൂട്ടിച്ചെർത്തു. ഡി ഹിയക്ക് മികച്ച പിന്തുണയാണ് സഹതാരങ്ങൾ നൽകുന്നത്. മാഞ്ചസ്റ്റർ കോച്ച് മൗറിഞ്ഞോയും ഡി ഹിയക്ക് പിന്തുണയുമായി എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement