മുൻ റയൽ ക്യാപ്റ്റൻ സ്പെയിനിന്റെ പുതിയ പരിശീലകൻ

- Advertisement -

ലോകകപ്പിൽ സ്പെയിനെ മുൻ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഫെർണാണ്ടോ ഹിയേരോ പരിശീലിപ്പിക്കും. സ്പെയിനിന്റെ മുൻ ദേശീയ താരമാണ് ഹിയേരോ. സ്പാനിഷ് എഫ് എ സ്പോർട്ടിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുൻ മാഡ്രിഡ് ക്യാപ്റ്റനായ ഹിയേരോ 2016-2017 സീസണിൽ റയൽ ഒവിയെഡോയെ പരിശീലിപിച്ചിട്ടുണ്ട്. 89 തവണ സ്പാനിഷ് ദേശീയ കുപ്പായം അണിഞ്ഞ ഹിയേരോ രാജ്യത്തിനായി 29 ഗോളുകളും നേടിയിട്ടുണ്ട്. മാഡ്രിഡിന് പുറമെ ബോൾട്ടൻ, അൽ റയാൻ ക്ലബ്ബ്ൾക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement