
ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇംഗ്ലണ്ട് ഫോർവേഡ് റാഷ്ഫോർഡിന് പരിക്ക്. റഷ്യയിലേക്ക് പോവുന്നതിനു മുൻപുള്ള അവസാന പരിശീലന സെഷനിലാണ് താരത്തിന് പരിക്കേറ്റത്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗേറ്റ് അറിയിച്ചത്. താരത്തിന്റെ മുട്ടിനാണ് പരിശീലനത്തിനിടെ പരിക്കേറ്റത്.
ഇന്ന് നടക്കുന്ന പരിശീലനത്തിന് മുന്നോടിയായി മാത്രമേ റാഷ്ഫോർഡ് ടീമിനൊപ്പം പരിശീലനത്തിൽ ഏർപെടുമോ ഇല്ലയോ എന്ന് തീരുമാനിക്കൂ. ഇംഗ്ലണ്ടിന്റെ അവസാന പരിശീലന മത്സരത്തിൽ റാഷ്ഫോർഡ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കോസ്റ്റാറിക്കക്കെതിരെ ഗോൾ നേടുകയും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു. മറ്റ് താരങ്ങൾക്ക് ആർക്കും പരിക്കില്ലെന്നും സൗത്ത്ഗേറ്റ് വ്യക്തമാക്കി.
അടുത്ത തിങ്കളാഴ്ച ടുണീഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial