കൊറിയയെ തകർത്ത് സെനഗൽ

- Advertisement -

സൗത്ത് കൊറിയക്കെതിരെ ആധികാരികമായ ജയവുമായി സെനഗൽ ലോകകപ്പിന് മുൻപായുള്ള സൗഹൃദ മത്സരങ്ങൾ അവസാനിപ്പിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു കൊറിയയുടെ പരാജയം. ലോകകപ്പിന് മുൻപായുള്ള അവസാനമത്സരം ആയിരുന്നു ഇന്നത്തേത്. ഓസ്ട്രിയയിൽ വെച്ചായിരുന്നു ഈ ക്ലോസ്ഡ് ഡോർ മത്സരം നടന്നത്. മൗസ്സ കൊണടെയാണ് സെനഗലിന് വേണ്ടി ഗോളടിച്ചത്.

കിം യൂങ്-ഗ്വോണിന്റെ ഓൺ ഗോളിലൂടെയാണ് ആദ്യം സെനഗൽ മുന്നിലെത്തിയത്. കളി അവസാനിക്കുന്നതിനു മുൻപേ മൗസ്സ കൊണടെയിലൂടെ സെനഗൽ രണ്ടു ഗോളിന്റെ വിജയം നേടി. ഗ്രൂപ്പ് ജിയിൽ പോളണ്ട്, ജപ്പാൻ,കൊളംബിയ എന്നിവർക്കൊപ്പമാണ്‌ സെനഗൽ. ഗ്രൂപ്പ് എഫിൽ ലോക ചാമ്പ്യന്മാരായ ജർമ്മനി, സ്വീഡൻ, മെക്സിക്കോ എന്നിവർക്കൊപ്പമാണ്‌ സൗത്ത് കൊറിയ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement