ലോകകപ്പിൽ ജർമ്മനിയോടേറ്റ പരാജയം ഒട്ടേറെ പാഠങ്ങൾ പഠിപ്പിച്ചു – തിയാഗോ സിൽവ

- Advertisement -

2014 ലെ ലോകകപ്പ് തോൽവിയിൽ നിന്ന് ബ്രസീൽ ഏറെ പാഠം ഉൾക്കൊണ്ടതായും റഷ്യയിൽ അതേ തെറ്റുകൾ ആവർത്തിക്കില്ലെന്നും ബ്രസീൽ ഡിഫൻഡർ തിയാഗോ സിൽവ. 2014 ഇൽ സ്വന്തം നാട്ടിൽ ജർമ്മനിയോട് 1-7 ന് തോറ്റാണ് ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തായത്. അന്ന് പക്ഷെ സസ്പെൻഷനിൽ ആയിരുന്ന തിയാഗോ സിൽവ കളിച്ചിരുന്നില്ല.

ജർമ്മനിയോട് ഏറ്റ തോൽവിയുടെ ഓർമ്മകൾ ബ്രസീലിനെ തളർത്തിലെന്നും പകരം അത് ഇത്തവണ മികച്ച പ്രകടനം നടത്താൻ പ്രചോദനം ആവുമെന്നുമാണ് മുൻ ബ്രസീൽ ക്യാപ്റ്റൻ കൂടിയായ സിൽവ വിശ്വസിക്കുന്നത്.

റെക്കോർഡ് ആറാം കിരീടം ലക്ഷ്യമിടുന്ന ബ്രസീൽ ഇത്തവണ മികച്ച ആത്മവിശ്വാസത്തിലാണ്. നെയ്മറിന് പുറമെ വില്ലിയൻ, ജിസൂസ്, ഫിർമിനോ അടക്കമുള്ള ആക്രമണ നിരയെ കൂടാതെ സിൽവയും മാർസെലോയും അടക്കമുള്ള അനുഭവ സമ്പത്തുള്ള പ്രതിരോധവും അവരുടെ പ്രതീക്ഷ ഇരട്ടിയാകുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement