ഗ്യാലറി വൃത്തിയാക്കി സെനഗൽ ആരാധകരുടെ വ്യത്യസ്തമായ വിജയാഘോഷം

- Advertisement -

ലോകകപ്പിൽ മാതൃകയായി സെനഗൽ ആരാധകർ. മത്സര ശേഷം സ്റ്റേഡിയത്തിൽ തങ്ങൾ കാരണം വന്ന മാലിന്യങ്ങൾ നീക്കം ചെയ്താണ് സെനഗൽ ആരാധകർ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ആഫ്രിക്കയുടെ തനത് ശൈലിയിൽ അവരുടെ ജയം അവർ വർണാഭമായി ആഘോഷിച്ചെങ്കിലും സ്റ്റേഡിയം വൃത്തിയാക്കാൻ മനസ്സുകാണിച്ച അവർക്ക് അഭിനന്ദനങ്ങളുമായി നിരവധി പേർ രംഗത്തെത്തി.

ലെവൻഡോസ്കി നയിച്ച പോളണ്ടിനെ 2-1 നാണ് സെനഗൽ മറികടന്നത്. പക്ഷെ ജയത്തിലും എളിമ കൈവിടാത്ത ആരാധകർ മത്സര ശേഷം നടത്തിയ മികച്ച ഇടപെടൽ വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement