പരിക്ക് ഭേദമായില്ല, സെനഗൽ താരം ലോകകപ്പിൽ നിന്നും പുറത്തേക്ക്

- Advertisement -

ലോകകപ്പിൽ കളിക്കാനുള്ള സെനഗൽ താരത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. സെനഗൽ ഡിഫെൻഡർ സാലിയു സിസാണ് പരിക്ക് ഭേദമാകാത്തതിനാൽ ലോകകപ്പിൽ നിന്നും പുറത്തേക്ക് പോകുന്നത്. ലക്സബര്‍​ഗിനെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് സിസിന് പരിക്കേറ്റത്. ലോകകപ്പിനൊരുങ്ങുമ്പോളെക്കും പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലായിരുന്നു സെനഗൽ അദ്ദേഹത്തെ ടീമിൽ എടുത്തത്. സാലിയു സിസിനു പകരക്കാരനായി അദമ എംബെഗുവിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മത്സരത്തിന് 24 മണിക്കൂർ മുൻപ് ടീമിലുള്ളയാർക്കെങ്കിലും പരിക്കേറ്റാൽ പകരക്കാരനെ ഇറക്കം എന്ന ഫിഫ റൂൾ ഉപയോഗിച്ചാണ് സെനഗൽ കോച്ച് സിസയ്ക്ക് പകരക്കാരനെ ടീമിൽ എത്തിച്ചത്. ഗ്രൂപ്പ് എച്ചിൽ കൊളംബിയ ജപ്പാൻ പോളണ്ട് എന്നിവരോടപ്പമാണ് സെനഗൽ. 2002 ലോകകപ്പില്‍ അതിശയങ്ങൾ സൃഷ്ടിച്ച സെനഗൽ ആ നേട്ടം ആവർത്തിക്കാനാണ് റഷ്യയിൽ ഇറങ്ങുന്നത്. നാളെ ലെവൻഡോസ്‌കിയുടെ പോളണ്ടിനോടാണ് സെനഗലിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement