മൂന്ന് ഗോളടിച്ചിട്ടും തോൽവി, മുപ്പത് വർഷങ്ങൾക്ക് ശേഷം

- Advertisement -

ഒരു നോക്കൗട്ട് മത്സരത്തിൽ മൂന്ന് ഗോളുകൾ അടിക്കുക. എന്നിട്ടും തോറ്റ് മടങ്ങുക. അർജന്റീനയ്ക്ക് ഫ്രാൻസിനെതിരെ വന്ന വിധി ആണ് ഇത്. 3 ഗോളടിച്ചിട്ട് 4-3ന്റെ പരാജയവുമായാണ് അർജന്റീന മടങ്ങിയത്. ലോകകപ്പിൽ ഇങ്ങനെയൊരു കാഴ്ച വർഷങ്ങൾക്ക് ശേഷമാണ്. 1986 ലോകകപ്പിലായിരുന്നു അവസാനം ഒരു ടീം മൂന്ന് ഗോൾ അടിച്ചിട്ടും തോറ്റ് കൊണ്ട് മടങ്ങിയത്. അന്ന് സോവിയറ്റ് യൂണിയണും ബെൽജിയവും കളിച്ചപ്പോഴും സമാന സ്കോറായിരുന്നു.

ബെലനോവ് സോവിയറ്റ് യൂണിയനായി ഹാട്രിക്ക് നേടിയിട്ടും ജയിക്കാൻ സോവിയറ്റ് യൂണിയനായില്ല. എക്സ്ട്രാ ടൈമിൽ ബെൽജിയമാണ് 4-3ന് വിജയിച്ച് അന്ന് മുന്നേറിയത്. ആ ബെൽജിയം അന്ന് സെമി വരെ എത്തിയാണ് വീണത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement