മൊറോക്കൻ താരത്തിനെതിരെ വാറണ്ട്

- Advertisement -

ലോകകപ്പിലെ മൊറോക്കൻ ടീമിൽ അംഗമായിരുന്ന ആമേൻ ആരിറ്റിനെതിരെ മൊറോക്കൻ പ്രോസിക്യൂട്ടർ വാറണ്ട് പുറപ്പെടുവിച്ചു. മാറാകേശിൽ നടന്ന ആക്‌സിഡന്റുമായി ബന്ധപ്പെട്ടാണ് വാറണ്ട്. താരത്തിന്റെ പാസ്സ്‌പോർട്ട് തടഞ്ഞു വെയ്ക്കാനും ഉത്തരവായി. ബുണ്ടസ് ലിഗ റൂക്കി ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട ആമേൻ ആരിറ്റ് ബുണ്ടസ് ലീഗ ക്ലബായ ഷാൽകെയുടെ താരമാണ്.

ആക്‌സിഡന്റിൽ 30 കാരനായ ഒരാൾ മരണപ്പെട്ടിരുന്നു. അപകടത്തിൽ പെട്ട ബെൻസ് കാർ ഓടിച്ചിരുന്നത് അമീൻ ആണെന്നും 14-കാരനായ സഹോദരനാണെന്നും അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ലോക്കൽ പോലീസ് തയ്യാറായിട്ടില്ല. ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായ മൊറോക്കയ്ക്ക് വേണ്ടി ഒരു ലോകകപ്പ് മത്സരത്തിൽ 21-കാരനായ അമീൻ ആറിറ്റ്സ് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement