Picsart 22 11 22 22 42 50 635

“ലോകകപ്പിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാം” – അർജന്റീന കോച്ച്

ലോകകപ്പിൽ അപ്രതീക്ഷിത പരാജയം നേരിട്ട അർജന്റീന പരിശീലകൻ ലോകകപ്പ് പോലുള്ള വേദികളിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാം എന്ന് പറഞ്ഞു. ഇന്ന് ഒരു സങ്കടകരമായ ദിവസമാണ എന്നുൻ പക്ഷേ ഞങ്ങൾ എപ്പോഴും പറയുന്നതുപോലെ, തല ഉയർത്തി മുന്നോട്ട് പോകുക ആണ് ഈ ടീമിന്റെ രീതി എന്ന് സ്‌കലോനി പത്രസമ്മേളനത്തിൽ പറഞ്ഞു.

മത്സരത്തിന് മുമ്പ് ഞങ്ങളെ ഫേവറിറ്റ്സ് ആയി കണക്കാക്കിയിരുന്നു, എന്നാൽ ലോകകപ്പിൽ, ഇത്തരത്തിലുള്ള അപ്രതീക്ഷിത കാര്യങ്ങൾ സംഭവിക്കാം. ഞങ്ങൾക്ക് പിഴവു പറ്റിയ കാര്യങ്ങളിൽ ഞങ്ങൾ മെച്ചപ്പെടേണ്ടതുണ്ട് എന്നും സ്കലോനി പറഞ്ഞു.

ഇന്ന് ആദ്യ പകുതി ഞങ്ങളുടേതായിരുന്നുവെന്ന് ഞാൻ കരുതുന്നു എന്ന് പറഞ്ഞ സ്കലോനു ഒരു ഗോളിന് കളി ആകെ മാറ്റാൻ കഴിയും എന്നും പറഞ്ഞു.

Exit mobile version