നന്നായി പ്രതിരോധിക്കുന്ന ടീം അല്ല,ശ്രദ്ധാപൂർവ്വം കളിക്കുന്ന ടീം ആണ് ലോകകപ്പ് നേടാറുള്ളത് എന്നു അർജന്റീന പരിശീലകൻ

Wasim Akram

Lionel Scaloni
Download the Fanport app now!
Appstore Badge
Google Play Badge 1

നന്നായി പ്രതിരോധിക്കുന്ന ടീം ആണ് ലോകകപ്പ് നേടാറുള്ളത് എന്നു പൊതുവെ പറയാറുണ്ട് എങ്കിലും അങ്ങനെയല്ല ശ്രദ്ധാപൂർവ്വം, ബുദ്ധിപരമായി കളിക്കുന്ന ടീം ആണ് ലോകകപ്പ് നേടാറുള്ളത് എന്നു ഓർമ്മിപ്പിച്ചു അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. സാഹചര്യങ്ങൾക്ക് അനുസരിച്ച് ബുദ്ധിപരമായി കളിക്കുന്ന ടീം ആണ് ചരിത്രത്തിൽ എന്നും ലോകകപ്പ് നേടിയിട്ടുള്ളത് എന്നും സ്കലോണി കൂട്ടിച്ചേർത്തു. അർജന്റീനയുടെ അബുദാബിയിലെ യു.എ.ഇക്ക് എതിരായ സൗഹൃദ മത്സരത്തിന് മുമ്പ് ആയിരുന്നു സ്കലോണിയുടെ ഈ പ്രതികരണം. ലോകകപ്പിന് മുമ്പ് അർജന്റീന കളിക്കുന്ന അവസാന മത്സരം ആണ് ഇത്.

ഔദ്യോഗിക മത്സരം ആയതിനാൽ അഞ്ചിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ അനുവാദം ഇല്ല എന്നതിനാൽ തന്നെ സൂക്ഷിച്ചു ആവും തന്റെ ടീം കളിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും വലിയ പരിക്ക് ഒന്നും താരങ്ങളെ അലട്ടുന്നില്ല എന്നു അദ്ദേഹം പറഞ്ഞു. ലൊ സെൽസയുടെ അഭാവം തീരാനഷ്ടം ആണെങ്കിലും താരത്തിന് പകരം ഇറങ്ങിയ താരങ്ങൾ മികച്ച പ്രകടനം ആണ് മുമ്പ് നടത്തിയത് എന്നതിനാൽ തന്നെ ടാക്ടിക്കൽ ആയിട്ട് മാറ്റങ്ങൾ വരുത്തില്ല എന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച ആദ്യ പതിനൊന്നിനെ ആവും കളത്തിൽ ഇറക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് ഗ്രൂപ്പ് സിയിൽ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് ടീമുകൾ ആണ് അർജന്റീനക്ക് ഒപ്പമുള്ളത്. ലോകകപ്പിൽ 22 നു നടക്കുന്ന ആദ്യ മത്സരത്തിൽ സൗദി ആണ് അർജന്റീനയുടെ ആദ്യ എതിരാളികൾ.