ലോകകപ്പ് ആവേശം നാളെ , ആദ്യ മത്സരം സൗദിയും റഷ്യയും തമ്മിൽ

- Advertisement -

ലോകകപ്പ് ഫുട്ബോളിന് നാളെ റഷ്യയിൽ തുടക്കം കുറിക്കുമ്പോൾ ആദ്യ മത്സരത്തിൽ റഷ്യ- സൗദി അറേബ്യ പോരാട്ടം. ഗ്രൂപ്പ് A യിൽ ഈജിപ്തും ഉറുഗ്വേയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നാളത്തെ ഫലം ഇരു ടീമുകൾക്കും നിർണായകമാകും.

ലോകകപ്പിലെ തന്നെ റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടം കൂടിയാണ് ആദ്യ മത്സരം. ഫിഫ റാങ്കിങ്ങിൽ റഷ്യ 70 ആം സ്ഥാനതാണെങ്കിൽ സൗദി 67 ആം സ്ഥാനത്താണ്.

ആതിഥേയ രാജ്യം എന്ന നിലയിൽ ലോകകപ്പിൽ പങ്കെടുക്കുന്ന റഷ്യയുടെ സമീപകാല ഫോം അങ്ങേയറ്റം മോശമാണ്. 2018 ൽ ഒരു മത്സരം പോലും ജയിച്ചിട്ടില്ലാത്ത അവരുടെ അവസാന ജയം പിറന്നത് 2017 ഒക്ടോബറിലാണ്. ലോകകപ്പിന് മുൻപ് കളിച്ച 6 മത്സരങ്ങളിൽ 4 എണ്ണത്തിലും തോറ്റ സൗദിക്ക് ജയിക്കാനായത് ഗ്രീസിനും അള്ജീരിയക്കും എതിരെ മാത്രമാണ്.

7 മാസം മുൻപ് മാത്രം ചുമതല ഏറ്റെടുത്ത പിസ്സിയുടെ കീഴിൽ എത്തുന്ന സൗദിയുടെ പ്രധാന താരം സ്ട്രൈക്കർ അൽ സഹലാവിയസ്സാണ്. 4-1-4-1 ഫോർമേഷനിൽ സൗദി ഇറങ്ങാനാണ് സാധ്യത.

സ്റ്റാനിസ്ലാവ് ചേർഷഷോവിന് കീഴിൽ ഇറങ്ങുന്ന റഷ്യ 4-2-3-1 ശൈലിയാവും പിന്തുടരുക. ഗോൾ കീപ്പർ ഈഗോർ അകിൻഫീവ് തന്നെയാണ് അവരുടെ പ്രധാന താരം. ഏതാണ്ട് തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടം ആണെങ്കിലും ആദ്യ മത്സരം ആവേഷകരമാവാനുള്ള സാധ്യത വിരളമാണ്. പ്രത്യേകിച്ചും ഇരു ടീമുകളുടെയും സമീപകാല ഫോം പരിഗണിക്കുമ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement