അർജന്റീനക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റ താരത്തിന് അഭിവാദ്യം അർപ്പിച്ചു സൗദി താരങ്ങൾ

Saudiplayers

പോളണ്ടിനു എതിരായ ഖത്തർ ലോകകപ്പ് മത്സരത്തിന് മുമ്പ് പരിക്കേറ്റ സഹതാരത്തിന് പിന്തുണയും ആയി സൗദി അറേബ്യൻ താരങ്ങൾ. അർജന്റീനക്ക് എതിരെ ചരിത്ര വിജയം നേടിയ മത്സരത്തിൽ ആണ് യാസർ അൽ-ഷഹ്രാനിക്ക് പരിക്കേറ്റത്.

യാസറിന്റെ ജെഴ്‌സിയും ആയി എത്തിയ സഹതാരങ്ങൾ മത്സരത്തിന് മുമ്പ് താരത്തിന്റെ ജെഴ്‌സി ഉയർത്തിക്കാണിച്ച് ആണ് തങ്ങളുടെ സഹതാരത്തിന് ഒപ്പം ആണ് തങ്ങൾ എന്നറിയച്ചത്. ജർമ്മനിയിലേക്ക് മാറ്റിയ താരത്തിന്റെ അവസ്ഥ നിലവിൽ തൃപ്തികരമാണ്.