സൗദി അറേബ്യൻ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു

സൗദി അറേബ്യൻ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു. ഉറുഗ്വക്കെതിരെയുള്ള മത്സരത്തിനായി റോസ്റ്റോവിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിനാണ് തീപിടിച്ചത്. വിമാനം ലാൻഡ് ചെയ്യുന്ന സമയത്താണ് എഞ്ചിന്റെ സമീപം തീ കാണപ്പെട്ടത്. എന്നാൽ കൂടുതൽ അപകടം ഒന്നും ഇല്ലത്തെ വിമാനം റോസ്റ്റോവ് വിമാന താവളത്തിൽ ലാൻഡ് ചെയുകയും ചെയ്തു.

https://twitter.com/ahdaafme/status/1008788666922229765

സൗദി അറേബ്യ ഫുട്ബോൾ താരങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത വിഡിയോയിൽ നിന്നാണ് എഞ്ചിൻ തീപിടിച്ച ദൃശ്യങ്ങൾ പുറം ലോകം അറിയുന്നത്. ടീം റോസ്റ്റോവിൽ എത്തിയതിനു ശേഷം സൗദി അറേബ്യ ഫുട്ബോൾ ടീം സോഷ്യൽ മീഡിയയിൽ കൂടിയാണ് വിമാനത്തിന്റെ സാങ്കേതിക തകരാറിനെ പറ്റിയും  അപകടം ഒന്നും കൂടാതെ ടീം റോസ്റ്റോവിൽ ലാൻഡ് ചെയ്തതിനെ പറ്റിയും അറിയിച്ചത്.

അതെ സമയം തീപിടുത്തം ഉണ്ടായി എന്ന വാർത്തകൾ റഷ്യൻ എയർലൈൻസ് അധികൃതർ നിഷേധിച്ചിട്ടുണ്ട്. സംഭവം ഒരു എഞ്ചിനിന്റെ അസാധാരണമായ പ്രവർത്തനം കൊണ്ട് ഉണ്ടായതാണെന്നും യാത്രക്കാരുടെ സുരക്ഷക്ക് ഒരു ഭീഷണിയും ഉണ്ടായിരുന്നില്ലെന്നും റഷ്യ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial