റഷ്യൻ ലോകകപ്പ് പ്രമാണിച്ച് സ്റ്റാമ്പിറക്കി സൗദി

റിയാദ് : റഷ്യൻ ലോകകപ്പിലെ സൗദിയുടെ പങ്കാളിത്തത്തിന്റെ ഓർമ്മയ്ക്കായി സൗദി പോസ്റ്റൽ കോർപറേഷൻ സ്റ്റാമ്പുകൾ പുറത്തിറക്കി. ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്പെയിനിനെതിരെ കളിച്ച ടീമിന്റെ ചിത്രമാണ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെയും ഫിഫ ലോകകപ്പിന്റെയും ലോഗോയും സ്റ്റാമ്പിലുണ്ട്. അഞ്ച് റിയാലിന്റെയും രണ്ടു റിയാലിന്റെ രണ്ടു സ്റ്റാമ്പുകളും സൗദി പോസ്റ്റൽ കോർപറേഷൻ പുറത്തിറക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial