സൗദി അറേബ്യ പൊരുതി, എങ്കിലും ജയം ജർമ്മനിക്കു തന്നെ

- Advertisement -

ലോകകപ്പ് ഒരുക്കത്തിൽ ജർമ്മനിയും സൗദി അറേബ്യയും നേർക്കുനേർ വന്നപ്പോൾ ജർമ്മനിക്ക് നേരിയ മാർജിനിൽ വിജയം. രണ്ടാം പകുതിയിൽ ശക്തമായി പൊരുതിയ സൗദിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ജർമ്മനി സ്വന്തമാക്കിയത്. ആദ്യ പകുതിയിലായിരുന്നു ജർമ്മനിയുടെ രണ്ട് ഗോളുകളും പിറന്നത്. എട്ടാം മിനുട്ടിൽ റൂയിസിന്റെ അസിസ്റ്റിൽ നിന്ന് വെർണറാണ് ജർമ്മനിയുടെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഒരു ഓൺ ഗോളിലൂടെ ജർമ്മനി ലീഡ് ഇരട്ടിപ്പിക്കുകയും ചെയ്തു.

കളി അവസാന നിമിഷങ്ങളിൽ എത്തിയപ്പോഴാണ് സൗദി അറേബ്യക്ക് കളിയിലേക്ക് തിരിച്ചുവരാൻ അവസരമൊരുങ്ങിയത്. 84ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി അൽ സഹ്ലാവി നഷ്ടപ്പെടുത്തി എങ്കിലും റീബൗണ്ടിൽ വല കുലുക്കി അൽ ജസിം സൗദിക്കായി ഒരു ഗോൾ മടക്കി. അവസാനം സമനില നേടാൻ അവസരം ഒരുങ്ങിയിരുന്നു എങ്കിലും സൗദിക്കത് ലക്ഷ്യത്തിൽ എത്തിക്കാനായില്ല.

ഇരുടീമുകൾക്കും ഇനി ലോകകപ്പിന് മുമ്പ് സൗഹൃദമത്സരങ്ങൾ ഒന്നുമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement