“മെസ്സിക്ക് വേണ്ടി ടാക്ടിക്സുകൾ മാറ്റിയെങ്കിലും ഫലമുണ്ടായില്ല” അർജന്റീന പരിശീലകൻ

- Advertisement -

അർജന്റീനയുടെ പരാജയത്തിൽ വേദന മാത്രമെ ഉള്ളൂ എന്ന് പരിശീലകൻ സാമ്പോളി. ലോകത്തെ ഏറ്റവും മികച്ച താരം നമ്മുക്കൊപ്പം ഉണ്ടായിരുന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ ഉപയോഗിക്കാൻ ടീം ഒത്തൊരുമിച്ച് തന്നെ ശ്രമിച്ചിരുന്നെന്ന് സാമ്പോളി പറഞ്ഞു. മെസ്സിയുടെ ഒപ്പം കളിക്കാരെ വെച്ചും, മെസ്സിക്ക് ഫ്രീ സ്പേസ് ഒരുക്കിയുമൊക്കെ ഒരുപാട് ടാക്ടിക്സുകൾ മാറിമാറി ശ്രമിച്ചു, പക്ഷെ ചിലതു മാത്രമെ ഫലം കണ്ടുള്ളൂ എന്നും നിരാശയോടെ സാമ്പോളി പറഞ്ഞു.

“ഈ പരാജയം വലിയ വേദനയാണ് തരുന്നത്. അത്രയ്ക്ക് തന്റെ താരങ്ങൾ ആത്മാർത്ഥയോടെ ശ്രമിച്ചിരുന്നു. അവസാനം സമനില ഗോൾ കണ്ടെത്തുന്നതിന് അടുത്ത് വരെ ഞങ്ങൾ എത്തി. എങ്കിലും റഷ്യയിലെ ലക്ഷ്യം നിറവേറ്റാൻ കഴിയാതെ ആണ് ഞങ്ങൾ മടങ്ങുന്നത്.” സാമ്പോളി

കളിക്കാരോട് അവരുടെ പ്രയത്നത്തിന് നന്ദി പറയുന്നതായും സാമ്പോളി പറഞ്ഞു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement