സലായുടെ കാര്യത്തിൽ ഉറപ്പ് പറഞ്ഞ് ഈജിപ്ഷ്യൻ പരിശീലകൻ

- Advertisement -

ഈജിപ്ഷ്യൻ ഫോർവേഡ് സലാ റഷ്യക്കെതിരെ കളിക്കുമെന്ന് ഉറപ്പ് പറഞ്ഞ് ഈജിപ്ത് മാനേജർ ഇഹാബ് ലഹേത. സലാ തോളിനേറ്റ പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനായെന്നും റഷ്യക്കെതിരെ ആദ്യ 11ൽ തന്നെ താരം ഉണ്ടാകുമെന്നും ഇഹാബ് പറഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഉറുഗ്വേക്ക് എതിരെ സലാ ബെഞ്ചിൽ തന്നെ ആയിരുന്നു. മത്സരം എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്ത് തോൽക്കുകയും ചെയ്തു.

ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചെ മതിയാകു എന്നിരിക്കെ താരത്തെ ഇനിയും പുറത്തിരുത്താൻ ഈജിപ്ത് തയ്യാറാകില്ല. കഴിഞ്ഞ ദിവസം ടീമിനൊപ്പം ട്രെയിനിങ്ങ് സെഷനിൽ പൂർണ്ണമായും സലാ പങ്കെടുത്തിരുന്നു‌‌. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്കേറ്റതിന് ശേഷം ആദ്യമായാണ് സലാ പൂർണ്ണമായും ട്രെയിങ്ങ് സെഷനിൽ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച ആണ് റഷ്യയുമായുള്ള ഈജിപ്തിന്റെ മത്സരം. സൗദി അറേബ്യ ആണ് ഈജിപ്തിന്റെ ഗ്രൂപ്പിലെ അവസാന മത്സരത്തിലെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement