
ലോകകപ്പിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഈജിപ്ഷ്യൻ സൂപ്പർതാരം മൊഹമ്മദ് സാല ചികിത്സക്കായി സ്പെയിനിലേക്ക് പറന്നു. തന്റെ തോളെല്ലിനേറ്റ പരിക്ക് മാറ്റാൻ സ്പെയിനിലെത്തുന്ന സാലയ്ക്കൊപ്പം ലിവർപൂൾ മെഡിക്കൽ ടീമും ഉണ്ട്. ഈജിപ്ഷ്യൻ ഡോക്ടേഴ്സും സാലയെ അനുഗമിക്കുന്നുണ്ട്.
ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ റാമോസ് നടത്തിയ ചലഞ്ചിൽ നിന്ന് പരിക്കേറ്റ സാല ലോകകപ്പിന് മുമൊ തിരിച്ചെത്തും. ഞായറാഴ്ച മുതൽ തന്നെ സാലയുടെ ചികിത്സ ആരംഭിച്ചതായാണ് ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. രോഗം പൂർണ്ണമായി ഭേദമാകുന്നത് വരെ സാലയ്ക്കൊപ്പം ലിവർപൂൾ മെഡിക്കൽ ടീം ഉണ്ടാകുമെന്നും കത്തിൽ പറയുന്നു.
ജൂൺ ഒന്നിന് നടക്കുന്ന ഇറ്റലിയുനായ സൗഹൃദ മത്സരത്തിനോ അതിനു മുമ്പ് നടക്കുന്ന കൊളംബിയയുമായുള്ള മത്സരത്തിനൊ സാല ഉണ്ടാകില്ല. ലോകകപ്പിന് മാത്രമെ ഇനി സാലയെ കളത്തിലിറങ്ങി കാണാൻ പറ്റൂ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial