റാമോസിന്റെ പരിഹാസങ്ങൾക്ക് മറുപടിയുമായി മൊഹമ്മദ് സാല

- Advertisement -

റാമോസിന്റെ സാലയെ കുറിച്ചുള്ള വിമർശനങ്ങൾക്കും ലിവർപൂളിനെതിരായ പരിഹാസങ്ങൾക്കും സാല മറുപടി പറഞ്ഞു. നേരത്തെ സാലയ്ക്ക് ഇഞ്ചക്ഷൻ അടിച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാനായിരുന്നു എന്നും എല്ലാം തന്റെ തലയിൽ ആരോപിക്കുകയാണെന്നും റാമോസ് പറഞ്ഞിരുന്നു. റാമോസിന്റെ അഭിപ്രായം തമാശ മാത്രമാണെന്നും തന്നെ വേദനിപ്പിച്ചവർ തന്നെ അവസാനം ഇങ്ങനെ പറഞ്ഞ് ചിരിപ്പിക്കുന്നത് സന്തോഷം നൽകുന്നു എന്നും സാല പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ തനിക്ക് പരിക്കേറ്റപ്പോൾ ശാരീരികമായി മാത്രമല്ല മാനസികമായും താൻ കുറെ വേദനിച്ചു എന്നും സാല പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ കഴിയില്ല എന്നതും ഒപ്പം ലോകകപ്പിനെ ഓർത്തും പേടിയായെന്നും സാല പറഞ്ഞു. ഈജിപ്തിന് ഈ ലോകകപ്പ് അത്രയ്ക്ക് വലുതാണെന്നും. നിരവധി തവണ ആഫ്രിക്കൻ കപ്പ് നേടിയിട്ടുണ്ട് എങ്കിലും ലോകകപ്പ് യോഗ്യത തങ്ങളുടെ വലിയ സ്വപ്നമാണെന്നും സാല പറഞ്ഞു.

റാമോസിന് എല്ലാം അറിയാമെങ്കിൽ തനിക്ക് ലോകകപ്പ് കളിക്കാൻ കഴിയുമോ എന്നു കൂടെ അദ്ദേഹം പറഞ്ഞ് തരട്ടെ എന്നും സാല പരിഹാസത്തോടെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement