സലായും സംഘവും റഷ്യയിലിറങ്ങി

- Advertisement -

സൂപ്പർ താരം മുഹമ്മദ് സലായും ഈജിപ്ത് ടീമും റഷ്യയിലിറങ്ങി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മുഹമ്മദ് സലാ ഇന്നലെ ട്രെയിനിങ് സെഷനായി ടീമിനൊപ്പം ചേർന്നിരുന്നു. ട്രെയിനിങ് സെഷനാണ് സാലയും എത്തിയത്. ഈജിപ്ത് റഷ്യയിലേക്ക് പറക്കുന്നതിന് മുമ്പായുള്ള അവസാന ട്രെയിനിങ് സെഷനായിരുന്നു ഇത്. സാല ടീമിനൊപ്പം പരിശീലനം നടത്തിയില്ല. താരങ്ങളോടും പരിശീലകരോടും സംസാരിച്ചാണ് സാല ട്രെയിനിങ് ഗ്രൗണ്ട് വിട്ടത്. ഗ്രൂപ്പ് എ യിൽ റഷ്യക്കും, ഉറുഗ്വക്കും സൗദിക്കും ഒപ്പമാണ് ഈജിപ്ത്. ഉറുഗ്വേയ്ക്ക് എതിരെയാണ് ഈജിപ്തിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement