സാല ഈജിപ്തിന്റെ ആദ്യ മത്സരത്തിനുണ്ടാവുമെന്ന് പരിശീലകൻ

ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ പുറത്തു പോയ ഈജിപ്ത് താരം മുഹമ്മദ് സാല ഉറുഗ്വക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തിന് ഉണ്ടാവുമെന്ന് പറഞ്ഞു ഈജിപ്ത് പരിശീലകൻ കൂപ്പർ. ജൂൺ 15നാണ് ഉറുഗ്വക്കെതിരെ ഈജിപ്തിന്റെ ആദ്യ ലോകകപ്പ് മത്സരം. നേരത്തെ ഈജിപ്തിന്റെ രണ്ടാമത്തെ മത്സരത്തിന് മാത്രമേ താരം പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കു എന്ന് വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ ടീമിന്റെ ഡോക്ടറെ ഉദ്ധരിച്ചാണ് ഈജിപ്ത് പരിശീലകൻ സാല ആദ്യ മത്സരത്തിന് തന്നെ ഉണ്ടാവുമെന്ന് പറഞ്ഞത്. സാല ഇതുവരെ സാധാരണ പരിശീലനങ്ങളിൽ ഏർപ്പെടാൻ തുടങ്ങിയിട്ടില്ലെങ്കിലും ഉറുഗ്വക്കെതിരെ താരം ഫിറ്റ്നസ് കൈവരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പരിശീലകൻ പറഞ്ഞു. വേദന സംഹാരിക്കുള്ള ഇഞ്ചക്ഷൻ ഉപയോഗിച്ച് സാലക്ക് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തുടരമായിരുന്നു എന്ന റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ വാക്കുകളെയും ഈജിപ്ത് പരിശീലകൻ വിമർശിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial