
പരിക്കേറ്റ് ചികിത്സയിലുള്ള മൊഹന്മദ് സാല ലോകകപ്പിനായി ഒരുങ്ങുന്ന ഈജിപ്ത് ടീമിനൊപ്പം ചേർന്നു. ഇന്നലെ നടന്ന ട്രെയിനിങ് സെഷനാണ് സാലയും എത്തിയത്. ഈജിപ്ത് റഷ്യയിലേക്ക് പറക്കുന്നതിന് മുമ്പായുള്ള അവസാന ട്രെയിനിങ് സെഷനായിരുന്നു ഇത്. സാല ടീമിനൊപ്പം പരിശീലനം നടത്തിയില്ല. താരങ്ങളോടും പരിശീലകരോടും സംസാരിച്ചാണ് സാല ട്രെയിനിങ് ഗ്രൗണ്ട് വിട്ടത്.
അവസാന ട്രെയിനിങ് സെഷൻ ആയതുകൊണ്ട് തന്നെ ആയിരക്കണക്കിന് ആരാധകരാണ് ഇന്നലെ ട്രെയിനിങിന് സാക്ഷിയാകാൻ എത്തിയത്. ട്രെയിനിങ് ഇന്നലെ നടത്തിയില്ല എങ്കിലും സാല ലോകകപ്പിലെ ഈജിപ്തിന്റെ ആദ്യ മത്സരത്തിനേക്ക് ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന് തന്നെയാണ് കരുതുന്നത്. അതാണ് പ്രതീക്ഷയെന്ന് സാലയും ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സാലയില്ലാത്തതിനാൽ കളിച്ച ഒരു സന്നാഹ മത്സരത്തിൽ പോലും വിജയിക്കാൻ ഈജിപ്തിനായിട്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial